കൊച്ചി: കൊച്ചിയിലെ നൃത്തപരിപാടിക്കിടെ എംഎല്‍എ ഉമ തോമസിന് അപകടം സംഭവിച്ച ദൃശ്യങ്ങള്‍ പുറത്ത്. സമൂഹമാധ്യമങ്ങളിലൂടെയാണ് ദൃശ്യങ്ങള്‍ പ്രചരിക്കുന്നത്. വേദിയില്‍ സ്ഥലമില്ലായിരുന്നു എന്ന് ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണ്.
വേദിയിലേക്ക് എത്തിയ എംഎല്‍എ കസേരയില്‍ ഇരിക്കുന്നുണ്ട്. കസേരയില്‍ നിന്നും വേദിയുടെ അരികിലേക്കുള്ള അകലം വളരെ ചെറുതാണ്. ഇതിനിടെ എഴുന്നേറ്റ ഉമാ തോമസ് തിരിഞ്ഞു നിന്ന് വേദിയിലുള്ള മറ്റ് അതിഥികളെ അഭിസംബോധന ചെയ്യുന്നതിനിടെ കാല്‍ പിന്നോട്ടേക്ക് വെച്ചതോടെ താഴേക്ക് വീഴുകയായിരുന്നു.
ചെറിയ സ്ഥലം മാത്രമാണ് വേദിയുടെ മുന്‍നിരയില്‍ ഉണ്ടായിരുന്നത്. ഈ സ്ഥലപരിമിധിയും ഉറപ്പുള്ള ബാരിക്കേടും ഇല്ലാത്തതാണ് അപകടകാരണമെന്ന് ദൃശ്യത്തില്‍ വ്യക്തമാണ്. സംഘാടനത്തിലെ പിഴവ് വ്യക്തമാക്കുന്ന ദൃശ്യമാണ് പുറത്ത് വരുന്നത്.
അതേസമയം, നൃത്തപരിപാടിയുടെ സംഘാടകരായ മൃദംഗ വിഷന്റെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചു. നൃത്താധ്യാപകര്‍ പണം കൈമാറിയ അക്കൗണ്ടുകള്‍ കേന്ദ്രീകരിച്ചും അന്വേഷണം നടത്തുന്നുണ്ട്. സാമ്പത്തിക ചൂഷണവുമായി ബന്ധപ്പെട്ട കേസിലാണ് നടപടി. സംഘാടകര്‍ക്കെതിരെ സാമ്പത്തിക ചൂഷണത്തിന് ജാമ്യമില്ലാവകുപ്പ് പ്രകാരമാണ് പോലീസ് കേസെടുത്തിരിക്കുന്നത്.
Discussion about this post