കൊല്ലം: അഞ്ചല്‍ ഒഴുകുപാറയ്ക്കല്‍ കാര്‍ താഴ്ചയിലേക്ക് മറിഞ്ഞ് കത്തിയ നിലയില്‍ കണ്ടെത്തി. കാറിനുളളില്‍ കത്തിക്കരിഞ്ഞ നിലയില്‍ ഒരു മൃതദേഹവും കണ്ടെത്തിയിട്ടുണ്ട്. മൃതദേഹം ആരുടെയാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല.
ഇന്നലെ രാത്രിയാണ് സംഭവം. റബര്‍ മരങ്ങള്‍ മുറിച്ച സ്ഥലത്ത് താഴ്ചയിലേക്ക് മറിഞ്ഞ് കത്തിയ നിലയിലാണ് കാര്‍ കണ്ടെത്തിയിരിക്കുന്നത്.
പ്രദേശവാസികളാണ് രാവിലെ കാര്‍ കണ്ടെത്തിയത്. കാറിനുള്ളിലെ മൃതദേഹവും കത്തിക്കരിഞ്ഞ നിലിയിലാണ്. കാര്‍ അബദ്ധത്തില്‍ താഴ്ചയിലേക്ക് മറിഞ്ഞ് കത്തിയതാകാം എന്നാണ് പ്രാഥമിക നിഗമനം.
Discussion about this post