തിരുവനന്തപുരം: രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ കേരള ഗവര്‍ണറായി ഇന്ന് ചുമതലയേല്‍ക്കും. രാജ്ഭവനില്‍ രാവിലെ 10.30നാണ് സത്യപ്രതിജ്ഞാ ചടങ്ങുകള്‍ നടക്കുന്നത്.
ചടങ്ങില്‍ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് നിതിന്‍ മധുകര്‍ ജാംദാര്‍ സത്യവാചകം ചൊല്ലിക്കൊടുക്കും. മുഖ്യമന്ത്രി പിണറായി വിജയന്, സ്പീക്കര്‍ ഷംസീര്‍, മന്ത്രിമാര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിക്കും.
രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ ബിഹാര്‍ ഗവര്‍ണര്‍ ആയിരുന്നു. അടുത്തിടെയാണ് അദ്ദേഹത്തെ കേരളത്തിലേക്ക് സ്ഥലംമാറ്റിയത്. കഴിഞ്ഞ ദിവസം വൈകീട്ടാണ് രാജേന്ദ്ര ആര്‍ലേക്കര്‍ കേരളത്തിലെത്തിയത്.
തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തിയ അദ്ദേഹത്തെ മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും ചേര്‍ന്ന് സ്വീകരിച്ചു. ആര്‍ലേക്കര്‍ക്കൊപ്പം ഭാര്യ അനഘ ആര്‍ലേക്കറും ഉണ്ടായിരുന്നു.
Discussion about this post