കൊച്ചി: കൊച്ചിയിലെ ഗിന്നസ് റെക്കോഡ് പരിപാടി സംഘടിപ്പിച്ച മൃദംഗ വിഷന്‍ വന്‍ പണപ്പിരിവ് നടത്തിയെന്ന വിവരം പുറത്ത്. ഗിന്നസ്
റെക്കാര്‍ഡിന്റെ പേരില്‍ 12000 നര്‍ത്തകരില്‍ നിന്നായി മൂന്നുകോടിയോളം രൂപയാണ് സംഘാടകരായ മൃദംഗ വിഷന്‍ പിരിച്ചെടുത്തത്.
രണ്ടായിരം മുതല്‍ ആറായിരം വരെയാണ് ഓരോരുത്തരും മുടക്കിയത്. ഇതിനിടെ, സംഘാടനത്തിലെ പിഴവ് കണ്ടതോടെ പിന്‍വാങ്ങിയവരുമുണ്ട്.
എല്ലാവര്ക്കും ഗിന്നസ് സര്‍ട്ടിഫിക്കറ്റ് നല്‍കാമെന്ന് വാഗ്ദാനം ചെയ്തായിരുന്നു ഇതെല്ലാം. മൃദംഗ വിഷന്‍ എന്ന സ്ഥാപനത്തിനെതിരെ കൂടുതല്‍ ആരോപണമാണ് ഇതോടെ ഉയരുന്നത്. ഉമ തോമസിനുണ്ടായ അപകടത്തിന് പിന്നാലെയാണ് പണപ്പിരിവ് നടത്തിയെന്ന വെളിപ്പെടുത്തലുമായി കൂടുതല്‍ പേര് രംഗത്തെത്തിയത്.
വയനാട് മേപ്പാടിയില്‍ ആണ് മൃദംഗ വിഷന്റെ പ്രധാന ഓഫീസ്. അരപ്പറ്റ സ്വദേശിയായ നിഗോഷ് രണ്ടു വര്‍ഷത്തോളമായി ജ്യോതിസ് കോംപ്ലക്സില്‍ മൃദംഗ വിഷന്‍ ഓഫീസ് നടത്തുന്നുണ്ട്. ചെറിയ ഒരു ഓഫീസ് മുറി മാത്രമാണ് മേപ്പാടിയിലുള്ളത്. പ്രീമിയം ആര്‍ട്ട് മാഗസിന് ഇന്‍ മലയാളം എന്ന ടാഗ് ലൈനോടെയാണ് മൃദംഗ വിഷന്റെ ബോര്‍ഡ് ഇവിടെ സ്ഥാപിച്ചിരിക്കുന്നത്.
ഗിന്നസ് ലോക റെക്കോഡ് ലക്ഷ്യമിട്ടുള്ള നൃത്ത പരിപാടിയുടെ സംഘാടകരാണ് മൃദംഗ വിഷന്‍. വളരെ അപൂര്‍വമായിട്ടാണ് ഈ ഓഫീസ് തുറക്കാറുള്ളുവെന്നാണ് കെട്ടിട ഉടമ അടക്കമുള്ളവര്‍ പറയുന്നത്.
അതേസമയം, കൃത്യമായ ക്രമീകരണം ഒരുക്കാതെയാണ് പരിപാടി നടത്തിയതെന്ന ആരോപണമാണ് പ്രധാനമായും ഉയരുന്നത്. നടി ദിവ്യാ ഉണ്ണിയുടെ നേതൃത്വത്തില്‍ 12000 നര്‍ത്തകര്‍ പങ്കെടുത്ത ഭരതനാട്യം അവതരണമാണ് കലൂരില്‍ നടന്നത്. ഗിന്നസ് ലോക റെക്കോഡിന്റെ സര്‍ട്ടിഫിക്കറ്റ് പങ്കെടുക്കുന്ന എല്ലാവര്ക്കും കിട്ടുമെന്നാണ് സംഘാടകര്‍ അറിയിച്ചിരുന്നതെന്നാണ് പങ്കെടുത്തവര്‍ പ്രതികരിച്ചത്.
Discussion about this post