കൊച്ചി: കടവന്ത്രയില്‍ സ്‌കൂട്ടറിന് പിന്നില്‍ കെഎസ്ആര്‍ടിസി ബസ് ഇടിച്ച് സ്‌കൂട്ടറിന്റെ പിന്‍സീറ്റിലിരുന്ന് യാത്ര ചെയ്യുകയായിരുന്ന സ്ത്രീക്ക് ദാരുണാന്ത്യം. അരൂകുറ്റി സ്വദേശി സീനത്ത് (40) ആണ് മരിച്ചത്. സ്‌കൂട്ടര്‍ ഓടിച്ചിരുന്നയാള്‍ക്കും ഗുരുതരമായി പരിക്കേറ്റു.
അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. ഇന്ന് രാവിലെ ഒമ്പതോടെയാണ് കടവന്ത്രയില്‍ മെട്രോ പില്ലര്‍ 790ന് മുന്നില്‍ വെച്ചാണ് വാഹനാപകടം ഉണ്ടായത്. റോഡില്‍ ഗതാഗത കുരുക്കുണ്ടായതിനെ തുടര്‍ന്ന് മുന്നിലെ വാഹനങ്ങള്‍ വേഗത കുറച്ച് നിര്‍ത്തിയതോടെ സ്‌കൂട്ടര്‍ ഓടിച്ചിരുന്നയാളും വേഗത കുറച്ച് നിര്‍ത്താന്‍ ശ്രമിക്കുന്നതിനിടയില്‍ പിന്നില്‍ നിന്നും കെഎസ്ആര്‍ടിസി ബസ് ഇടിക്കുകയായിരുന്നു.
Discussion about this post