പാലക്കാട്: നിയന്ത്രണം വിട്ട സ്കൂട്ടര്‍ മറിഞ്ഞുണ്ടായ അപകടത്തില്‍ 44കാരിയായ അധ്യാപികയ്ക്ക് ദാരുണാന്ത്യം. പാലക്കാടാണ് സംഭവം. അലനല്ലൂര്‍ എടത്തനാട്ടുകര വട്ടമണ്ണപ്പുറം ഐ.ടി.സി. പടിയില്‍ പുളിക്കല്‍ ഷാജേന്ദ്രന്റെ ഭാര്യ സുനിതയാണ് മരിച്ചത്.
കുറുക്കന് സ്കൂട്ടറിന് കുറുകെ ചാടിയതിനെ തുടര്‍ന്നായിരുന്നു അപകടമുണ്ടായത്. ശനിയാഴ്ച രാവിലെ 10 മണിയ്ക്കായിരുന്നു സംഭവം. വട്ടമണ്ണപ്പുറത്ത് വെച്ചാണ് അപകടം സംഭവിച്ചത്.
സ്കൂട്ടറില്‍ യാത്ര ചെയ്യവെ കുറുക്കന് കുറുകെ ചാടുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ സുനിത
പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെയായിരുന്നു മരണം സംഭവിച്ചത്.
ചളവ ഗവ. യു പി സ്കൂളിലെ കമ്പ്യൂട്ടര്‍ അധ്യാപികയാണ് സുനിത. മക്കള്‍ – രോഹിണി, അജന്യ. മരുമകന് – അഖില്‍.
Discussion about this post