മദ്യപിക്കാന്‍ പണം നല്‍കാത്തതിന്റെ ദേഷ്യം, അമ്മയെ ക്രൂരമായി വെട്ടിപ്പരിക്കേല്‍പ്പിച്ച് മകന്‍, അറസ്റ്റില്‍

attacked|bignewslive

കൊല്ലം: കൊല്ലത്ത് അമ്മയെ മകന്‍ വെട്ടിപ്പരിക്കേല്‍പ്പിച്ചു. തേവലക്കര സ്വദേശിനി കൃഷ്ണകുമാരിയെയാണ് മകന്‍ മനുമോഹന്‍ വെട്ടിപ്പരിക്കേല്‍പ്പിച്ചത്. മദ്യപിക്കാന്‍ പണം നല്‍കാത്തതിനായിരുന്നു ആക്രമണം.

ഗുരുതരമായി പരിക്കേറ്റ കൃഷ്ണകുമാരിയെ വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ മനുമോഹനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാള്‍ക്കെതിരെ വധശ്രമത്തിനാണ് പൊലീസ് കേസെടുത്തു.

കൃഷ്ണകുമാരിയുടെ കവിളിലും വലതുകൈക്കുമാണ് വെട്ടേറ്റത്. വലതുകൈപ്പത്തിയുടെ ഞരമ്പിലടക്കം ആഴത്തില്‍ മുറിവേറ്റു. മനുമോഹന്‍ സ്ഥിരം മദ്യപാനിയാണെന്നും വീട്ടിലെത്തി വഴക്കുണ്ടാക്കുന്നത് പതിവാണെന്നും നാട്ടുകാര്‍ പറയുന്നു.

വിവരമറിഞ്ഞ് വീട്ടില്‍ പൊലീസെത്തി പല തര്‍ക്കങ്ങളും പരിഹരിക്കുകയും ചെയ്തിട്ടുണ്ട്. ഇതിനൊടുവിലാണ് വീണ്ടും തര്‍ക്കമുണ്ടാവുകയും ക്രൂരമായ ആക്രമണത്തില്‍ കലാശിക്കുകയും ചെയ്തത്.

Exit mobile version