കൊച്ചി: ആലുവയിൽ കൈക്കൂലി വാങ്ങുന്നതിനിടെ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ വിജിലൻസിന്റെ പിടിയിൽ. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടറായ താഹറുദ്ദിനെയെയാണ് ആലുവ ബാങ്ക് കവലയിൽ വച്ച് പിടികൂടിയത്. ഇയാളിൽ നിന്ന് 7000 രൂപയും വിജിലൻസ് പിടിച്ചെടുത്തു. സ്ഥിരമായി കൈക്കൂലി വാങ്ങുന്ന ആളാണ് താഹറുദ്ദീനെന്ന് വിജിലൻസ് പറഞ്ഞു.
Discussion about this post