തിരുവനന്തപുരം: ഉത്സവം കണ്ടു വീട്ടിലേക്ക് മടങ്ങവേ 19കാരന്‍ സ്‌കൂട്ടര്‍ ഇടിച്ച് മരിച്ചു. വര്‍ക്കല അയന്തിയിയില്‍ പുണര്‍തം വീട്ടില്‍ ആദിത്യനാണ് മരിച്ചത്. ഇന്നലെ രാത്രി പത്തരയോടെ ശിവഗിരിയില്‍ നിന്നും കൂട്ടുകാരോടൊന്നിച്ച് വീട്ടിലേക്ക് മടങ്ങവേ പുത്തന്‍ചന്ത തടിമില്ലിനു സമീപം വച്ചായിരുന്നു അപകടം.
റോഡിന്റെ അരികിലൂടെ കൂട്ടുകാരോടൊപ്പം നടന്നുപോയ ആദിത്യനെ പിന്നില്‍ നിന്നും അതിവേഗത്തില്‍ പാഞ്ഞു വന്ന സ്‌കൂട്ടര്‍ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു.
തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ആദിത്യനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഐ.ടി.ഐ വിദ്യാര്‍ത്ഥിയാണ് മരിച്ച ആദിത്യന്‍.
Discussion about this post