തിരുവനന്തപുരം: രാജേന്ദ്ര ആര്‍ലേകര്‍ കേരളത്തിന്റെ പുതിയ ഗവര്‍ണറായി ജനുവരി രണ്ടിന് ചുമതലയേല്‍ക്കും. സ്ഥലംമാറി പോകുന്ന ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് രാജ്ഭവനില്‍ നാളെ ജീവനക്കാര്‍ യാത്രയയപ്പ് നല്‍കും.
പുതുവത്സര ദിനത്തില്‍ ആരിഫ് മുഹമ്മദ് ഖാന് കൊച്ചിയില്‍ നിന്ന് ബിഹാറിലേക്ക് തിരിക്കും. അന്നേ ദിവസമാണ് രാജേന്ദ്ര ആര്‍ലേകര്‍ കേരളത്തിലെത്തുന്നത്. ബിഹാറില്‍ നിന്നാണ് സ്ഥലം മാറ്റം കിട്ടി ആര്‍ലേകര്‍ കേരളത്തിലെത്തുന്നത്.
ആര്‍എസ്എസ്സുകാരനായ ആര്‍ലേകറിന് പ്രധാനമന്ത്രി നരേന്ദ്രമോദിയുമായും ബിജെപി കേന്ദ്രനേതൃത്വവുമായും അടുത്ത ബന്ധമാണുള്ളത്.
ഗോവയില്‍ സ്പീക്കര്‍, മന്ത്രി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
ഗോവ വ്യവസായ വികസന കോര്പറേഷന് ചെയര്മാന്, ഗോവ പട്ടിക ജാതി മറ്റു പിന്നാക്ക വിഭാഗ സാമ്പത്തിക വികസന കോര്പറേഷന് ചെയര്മാന്, ബിജെപി ഗോവ യൂനിറ്റിന്റെ ജനറല്‍ സെക്രട്ടറി, ബിജെപി സൗത്ത് ഗോവ പ്രസിഡന്റ് തുടങ്ങിയ പദവികള്‍ വഹിച്ചിട്ടുണ്ട്.
Discussion about this post