കോഴിക്കോട്: സാഹിത്യകാരന് എംടി വാസുദേവന്‍ നായരുടെ വേര്‍പാടില്‍ അനുശോചിച്ച് സംസ്ഥാനത്ത് രണ്ട് ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു. ഇന്ന് ചേരാനിരുന്ന മന്ത്രിസഭാ യോഗം ഉള്‍പ്പെടെ എല്ലാ സര്‍ക്കാര്‍ പരിപാടികളും മാറ്റി വച്ചു.
എംടിയുടെ സംസ്കാരം ഇന്ന് അഞ്ച് മണിക്ക് നടക്കും. ഭൗതിക ശരീരം കൊട്ടാരം റോഡിലെ അദ്ദേഹത്തിന്റെ വീടായ സിതാരയില്‍ പൊതുദര്‍ശനത്തിനു വച്ചു.
പ്രിയപ്പെട്ട എംടിക്ക് അന്തിമോപചാരമര്‍പ്പിക്കാന്‍ സാസ്കാരിക, സാഹിത്യ, രാഷ്ട്രീയ, സിനിമാ ലോകത്തെ പ്രമുഖരെല്ലാം ഒഴുകിയെത്തുകയാണ്. കഴിഞ്ഞ ദിവസം രാത്രി 10 മണിയോടെയായിരുന്നു അന്ത്യം.
വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കേയാണ് അദ്ദേഹം വിടപറഞ്ഞത്. അദ്ദേഹത്തിന് 91 വയസായിരുന്നു.
Discussion about this post