പാലക്കാട്: വാഹനാപകടത്തിൽ ബൈക്ക് യാത്രികന് പരിക്ക്. പാലക്കാട് ജില്ലയിലെ കഞ്ചിക്കോട് ആണ് അപകടം. അകത്തേത്തറ സ്വദേശി ജയസൂര്യ (20) യുവാവിനാണ് പരിക്കേറ്റത്.
ഉച്ചയ്ക്ക് ഒരു മണിയോടെയാണ് അപകടം. കൂട്ടുപാത പാലത്തിന് മുകളിൽ വച്ചായിരുന്നു സംഭവം. ഗുരുതര പരിക്കുകളോടെ യുവാവിനെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
യുവാവിന്റെ കൈയ്ക്കും കാലിനും മുഖത്തും ഉള്‍പ്പെടെ പരിക്കേറ്റു. ലോറിയിടിച്ചശേഷം റോഡിലേക്ക് വീണ യുവാവ് തലനാരിഴക്കാണ് രക്ഷപ്പെട്ടത്. അതേസമയം, യുവാവിനെ ഇടിച്ച ടാങ്ക൪ ലോറി നി൪ത്താതെ പോയതായി ദൃക്ഷസാക്ഷികൾ പറഞ്ഞു.
നാട്ടുകാര്‍ ചേര്‍ന്ന് യുവാവിനെ ആംബുലന്‍സിൽ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. സംഭവത്തെ തുടര്‍ന്ന് സ്ഥലത്ത് പൊലീസെത്തി. ടാങ്കര്‍ ലോറിക്കായി അന്വേഷണം ആരംഭിച്ചു.
Discussion about this post