കര്‍ണാടക: കര്‍ണാടകയിലെ ഷിരൂരിലുണ്ടായ മണ്ണിടിച്ചിലില്‍ കാണാതായ കര്‍ണാടക സ്വദേശികള്‍ക്കായുള്ള തെരച്ചിലില്‍ നിരാശാജനകം. ലോകേഷിനെയും ജഗന്നാഥിനെയും കണ്ടെത്താന്‍ ഇതുവരെ കഴിഞ്ഞില്ല.
മണ്ണിടിച്ചിലുണ്ടായ പ്രദേശത്ത് നിന്ന് ലഭിച്ച ശരീരഭാഗങ്ങള്‍ ലോകേഷിന്റെയോ ജഗന്നാഥിന്റെയോ ശരീരഭാഗങ്ങളാണോ എന്ന് തിരിച്ചറിയാന്‍ കഴിയുന്നില്ലെന്ന് ഹുബ്ബള്ളി ഫൊറന്‍സിക് ലാബ് വ്യക്തമാക്കി. അതേസമയം, ഇത് മനുഷ്യന്റെ എല്ലുകളാണെന്ന് ലാബ് സ്ഥിരീകരിച്ചിട്ടുണ്ട്.
എന്നാല്‍ ഡിഎന്‍എ പരിശോധനയിലൂടെ ഇത് ആരുടേതെന്ന് തിരിച്ചറിയാനാകുന്നില്ല. ഇരുവരെയും കണ്ടെത്താന്‍ കഴിയാതായതോടെ കുടുംബത്തിനുള്ള സഹായവും വൈകുകയാണ്.
കോഴിക്കോട് സ്വദേശി അര്‍ജുന്റെ ശരീരഭാഗങ്ങള്‍ കണ്ടെത്തിയതിന് ശേഷവും ഇവിടെ തെരച്ചില്‍ തുടര്‍ന്നിരുന്നു. ഈ തെരച്ചിലില്‍ കിട്ടിയ ശരീരഭാഗങ്ങളാണ് ആരുടേതെന്ന് തിരിച്ചറിയാനാവാതെ ലാബ് പൊലീസിന് മടക്കി നല്‍കിയത്.
Discussion about this post