കോഴിക്കോട്: ഷാള്‍ ചക്രത്തില്‍ കുരുങ്ങി ബൈക്കില്‍ നിന്നും റോഡിലേക്ക് തലയിടിച്ച് വീണ് യുവതിക്ക് ദാരുണാന്ത്യം. കോഴിക്കോട് ജില്ലയിലാണ് സംഭവം.
വെസ്റ്റ് കൈതപ്പൊയില്‍ കല്ലടിക്കുന്നുമ്മല്‍ കെകെ വിജയന്റെ ഭാര്യ സുധയാണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രി 11 മണിയോടെയാണ് സംഭവം. കോഴിക്കോട് പുതുപ്പാടിയില്‍ വെച്ചാണ് അപകടമുണ്ടായത്.
ബന്ധുവിന്റെ കൂടെ അയ്യപ്പന്‍വിളക്ക് കാണാന്‍ പോകുമ്പോഴാണ് അപകടം ഉണ്ടായത്. ഷാള്‍ ചക്രത്തില്‍ കുടുങ്ങി തലയടിച്ച് വീണായിരുന്നു അപകടം.
ഗുരുതരമായി പരിക്കേറ്റ യുവതിയെ ഉടന്‍ തന്നെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ എത്തിച്ചെങ്കിലും ഇന്ന് രാവിലെയോടെ മരണം സംഭവിക്കുകയായിരുന്നു.
Discussion about this post