തിരുവനന്തപുരം: വയനാട് പുനരധിവാസ പദ്ധതിയെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ മന്ത്രി സഭായോഗം ചേര്‍ന്നു. പദ്ധതിയില്‍ രണ്ട് ടൗണ്‍ഷിപ്പ് ഒറ്റഘട്ടമായി നിര്‍മിക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു.
784 ഏക്കറില്‍ രണ്ട് പ്രദേശത്തായിരിക്കും ടൗണ്‍ഷിപ്പ് വരിക. ടൗണ്‍ഷിപ്പിനുള്ള ചെലവ് 750 കോടിയാണ്പ്രതീക്ഷിക്കുന്നത്. 1000 സ്ക്വയര്‍ ഫീറ്റുള്ള ഒറ്റനില വീടുകളാകും ടൗണ്‍ഷിപ്പിലുണ്ടാവുക.
അതേസമയം, പദ്ധതി രേഖയില്‍ സ്പോണ്‍സര്‍മാരുടെ ലിസ്റ്റ് ഉള്‍പ്പെടുത്തും. 50 വീടുകള്‍ക്കു മുകളില്‍ വാഗ്ദാനം ചെയ്തവരെ പ്രധാന സ്പോണ്‍സര്‍മാരായി പരിഗണിക്കുമെന്നും മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി.
വീടുകള്‍ വാഗ്ദാനം ചെയ്ത 38 സംഘടനകളുമായി മുഖ്യമന്ത്രി പിണറായി വിജയന് ചര്‍ച്ച നടത്തും. പുനരധിവാസം വേഗത്തിലാക്കാന്‍ സ്ഥലമേറ്റെടുപ്പ് നടപടി വേഗത്തിലാക്കാനും യോഗം തീരുമാനിച്ചു.
Discussion about this post