കൊല്ലം: കുടിവെള്ളം ശേഖരിക്കാന്‍ മകനൊപ്പം പോയ യുവതി വള്ളം മറിഞ്ഞു മരിച്ചു. കൊല്ലം പുത്തന്‍തുരുത്ത് സ്വദേശി സന്ധ്യയാണ് മരിച്ചത്. മകന് നീന്തിക്കയറി രക്ഷപ്പെട്ടു. വള്ളത്തില്‍ കുടിവെള്ളം ശേഖരിക്കാന്‍ മറുകരയിലേക്ക് പോയപ്പോഴായിരുന്നു അപകടം ഉണ്ടായത്.
തുരുത്തില് കുടിവെള്ള ക്ഷാമം രൂക്ഷമായതോടെ മറു കരയില്‍ നിന്നാണ് പ്രദേശവാസികള്‍ വെള്ളമെടുക്കുന്നത്. ഇന്ന് വെള്ളം എടുക്കാനായി മറുകരയിലേക്ക് വള്ളത്തില്‍ പോയതായിരുന്നു സന്ധ്യ. മീന്‍പിടിക്കാനും കുടിവെള്ളമെടുക്കാനും വേണ്ടി മകനൊപ്പമാണ് സന്ധ്യ പോയത്. ഇരുവരും സഞ്ചരിച്ച വള്ളം കെട്ടിയിട്ടിരുന്ന ബോട്ടില്‍ ഇടിച്ച് മറിയുകയായിരുന്നു.
സന്ധ്യയ്ക്ക് നീന്തലറിയില്ലായിരുന്നു. വള്ളം മറിഞ്ഞതോടെ നാട്ടുകാര്‍ രക്ഷാപ്രവര്‍ത്തനം നടത്തിയെങ്കിലും സന്ധ്യയുടെ ജീവന് രക്ഷിക്കാനായില്ല.
Discussion about this post