കോട്ടയം: കോട്ടയത്ത് എംസി റോഡില്‍ പള്ളം മാവിളങ്ങിലുണ്ടായ വാഹനാപകടത്തില്‍ 54കാരി മരിച്ചു. തിരുവനന്തപുരം കാട്ടാക്കട സ്വദേശി അനീഷയാണ് മരിച്ചത്. ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ വഴിയില്‍ നിര്‍ത്തിയിട്ടിരുന്ന മറ്റൊരു കാറില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ കാര്‍ റോഡിലേക്ക് മറിഞ്ഞായിരുന്നു അനീഷ മരിച്ചത്. ഉടന്‍ തന്നെ നാട്ടുകാര്‍ സ്ഥലത്തെത്തി ഇവരെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
തിരുവനന്തപുരത്തേക്ക് വന്നിരുന്ന ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന ഓള്‍ട്ടോ കാറില്‍ ഇടിച്ചാണ് അപകടമുണ്ടായത്. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകട കാരണമെന്ന നിഗമനത്തിലാണ് പോലീസ്.
വാഹനത്തില്‍ ഉണ്ടായിരുന്ന പീര്‍ മുഹമ്മദ് എന്നയാള്‍ക്കും പരിക്കേറ്റിട്ടുണ്ട്. ഇയാളെ കോട്ടയത്ത് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മൃതദേഹം ആശുപത്രിയില്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനില്‍ക്കും. എംസി റോഡില്‍ അപകടങ്ങള്‍ തുടര്‍ക്കഥയാവുന്നു എന്നതാണ് നിലവിലെ സ്ഥിതി.
Discussion about this post