ആലപ്പുഴ: ഇതുവരെ പാര്‍ലമെന്റ് അംഗം എന്ന നിലയില്‍ കിട്ടിയ വരുമാനവും പെന്‍ഷനും താന്‍ കൈകൊണ്ട് തൊട്ടിട്ടില്ലെന്ന് തൃശൂര്‍ എംപി സുരേഷ് ഗോപി. ഇക്കാര്യം ആര്‍ക്ക് വേണമെങ്കിലും പരിശോധിക്കാമെന്നും സുരേഷ് ഗോപി പറഞ്ഞു.
രാജ്യസഭാ എംപി ആയിരുന്നപ്പോളും ഇപ്പോള്‍ തൃശൂര്‍ എം പിയായിരിക്കുമ്പോഴും പാര്‍ലമെന്റില്‍ നിന്ന് കിട്ടിയ വരുമാനവും പെന്‍ഷനും കൈകൊണ്ട് തൊട്ടിട്ടില്ലെന്ന് സുരേഷ് ഗോപി പറഞ്ഞു. ബിജെപി ആലപ്പുഴ ജില്ലാ ഓഫീസ് ഉദ്ഘാടനത്തിനിടയിലാണ് സുരേഷ് ഗോപി ഇക്കാര്യം പറഞ്ഞത്.
താന്‍ ഈ തൊഴിലിന് വന്ന ആള് അല്ലെന്നും അതുകൊണ്ടുതന്നെ ഇക്കാര്യം ആര്‍ക്ക് വേണമെങ്കിലും പരിശോധിക്കാമെന്നും സുരേഷ് ഗോപി കൂട്ടിച്ചേര്‍ത്തു. താന്‍ രാഷ്ട്രീയത്തിലേക്ക് വന്നത് താന്‍ ഇഷ്ടപ്പെടുന്ന നേതാക്കള്‍ക്ക് രാഷ്ട്രീയ പിന്‍ബലം നല്‍കാനാണെന്നും സുരേഷ് ഗോപി പറഞ്ഞു.
താന്‍ ഒരിക്കലും രാഷ്ട്രീയം ഉണ്ടാകില്ലെന്ന് കരുതിയ ആളാണെന്നും ഗുജറാത്തില്‍ വച്ച് നരേന്ദ്ര മോദിയെ കണ്ടു കഴിഞ്ഞപ്പോഴും ഈ തീരുമാനത്തിന് മാറ്റമുണ്ടായിരുന്നില്ലെന്നും എന്നാല്‍ എന്റെ അന്നം മുട്ടിക്കുന്ന ചില രാഷ്ട്രീയ നീക്കങ്ങള്‍ ഉണ്ടായപ്പോളാണ് രാഷ്ട്രീയ നിലപാട് സ്വീകരിക്കേണ്ടി വന്നതെന്നും സുരേഷ് ഗോപി കൂട്ടിച്ചേര്‍ത്തു.
Discussion about this post