ഹരിപ്പാട്: ആലപ്പുഴയില്‍ ലോട്ടറി തൊഴിലാളി കിണറ്റില്‍ മരിച്ച നിലയില്‍. മുതുകുളം തെക്ക് കാങ്കാലില്‍ വീട്ടില്‍ ബി.വേണുകുമാറിനെയാണ്മരിച്ച നിലയില്‍ കണ്ടെത്തിയത്.
അമ്പത്തിമൂന്ന് വയസ്സായിരുന്നു. മുതുകുളം തെക്ക് മാമൂട് ജംഗ്ഷനില്‍ ലോട്ടറി കച്ചവടം നടത്തിവരികയായിരുന്നു വേണുകുമാര്‍.
വീടിന് സമീപത്തുള്ള ആള്‍താമസമില്ലാത്ത വീട്ടിലെ കിണറ്റിലാണ് ഇയാളെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
വെള്ളിയാഴ്ച വൈകുന്നേരം അഞ്ച് മണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്. ഭിന്നശേഷിക്കാരനായ വേണുകുമാര്‍ ഉപയോഗിച്ചിരുന്ന വടിയും വസ്ത്രങ്ങളും ചെരിപ്പും കിണറിനു സമീപം കണ്ടത് പ്രദേശവാസിയാണ്.
തുടര്‍ന്ന് വിവരം പോലീസിനെയും ഫയര്‍ഫോഴ്‌സിനെയും അറിയിക്കുകയായിരുന്നു. സ്ഥലത്തെത്തിയ കായംകുളം ഫയര്‍ഫോഴ്‌സ് സംഘം് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.
അസുഖത്തെ തുടര്‍ന്നുള്ള മനോവിഷമത്താല്‍ ആത്മഹത്യ ചെയ്‌തെന്നാണ് പൊലീസിന്റെ നിഗമനം. മൃതദേഹം കായംകുളം താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍. ഭാര്യ: ശോഭ. മക്കള്‍: സാന്ദ്ര, ശ്രുതി. മരുമകന്‍: നന്ദു.
Discussion about this post