സംഘപരിവാര്‍ ഹര്‍ത്താലിനിടെ മുഖ്യമന്ത്രിക്കെതിരെ തെറിവിളി;യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു

ജനുവരി മൂന്നിലെ ഹര്‍ത്താലില്‍ പ്രകടനത്തിനിടെ മുഖ്യമന്ത്രിയെ തെറിവിളിച്ച യുവതിയെ പോലീസ് അറസ്റ്റു ചെയ്തു

കാസര്‍കോട്: ശബരിമല യുവതീ പ്രവേശനത്തില്‍ പ്രതിഷേധിച്ച് സംഘപരിവാര്‍ നടത്തിയ ജനുവരി മൂന്നിലെ ഹര്‍ത്താലില്‍ പ്രകടനത്തിനിടെ മുഖ്യമന്ത്രിയെ തെറിവിളിച്ച യുവതിയെ പോലീസ് അറസ്റ്റു ചെയ്തു. ജെപി നഗര്‍ കോളനിയിലെ രഘുരാമന്റെ മകള്‍ രാജശ്രീ (25)യെയാണ് കാസര്‍കോട് ടൗണ്‍ പോലീസ് അറസ്റ്റു ചെയ്തത്. ബിജെപിയുടെ കാസര്‍കോട് ജില്ലാ പ്രസിഡന്റിന്റെ സാന്നിദ്ധ്യത്തിലായിരുന്നു തെറിവിളി.

മുഖ്യമന്ത്രിക്കു നേരെ അസഭ്യവര്‍ഷം, പോലീസിന്റെ കൃത്യനിര്‍വ്വഹണം തടസപ്പെടുത്തല്‍, റോഡ് ഉപരോധിക്കല്‍ എന്നീ കേസുകള്‍ ചുമത്തിയാണ് യുവതിയെ പോലീസ് അറസ്റ്റു ചെയ്തത്. മുഖ്യമന്ത്രി പിണറായിയുടെ പേര് പറഞ്ഞ് രാജശ്രീ വളരെ മോശമായ ഭാഷയില്‍ മുദ്രാവാക്യം വിളിക്കുന്ന വീഡിയോ നേരത്തേ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായിരുന്നു.

കാസര്‍കോട് ഡിവൈഎഫ്‌ഐ ബ്ലോക്ക് സെക്രട്ടറി ശിവപ്രസാദ് പോലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് രാജശ്രീക്കെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.

Exit mobile version