തൃശൂര്‍: പുന സജ്ജീകരിച്ച ശക്തന്‍ തമ്പുരാന്‍ കൊട്ടാരം പുരാവസ്തു മ്യൂസിയം ഉദ്ഘാടനം നാളെ വൈകിട്ട് നാലിന് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി നിര്‍വ്വഹിക്കും. പുരാവസ്തു പുരാരേഖാ മ്യൂസിയം റജിസ്ട്രേഷന്‍ വകുപ്പു മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി അധ്യക്ഷത വഹിക്കും. പി ബാലചന്ദ്രന്‍ എം.എല്‍.എ, തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ മേയര്‍ എം കെ വര്‍ഗീസ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി എസ്. പ്രിന്‍സ് എന്നിവര്‍ മുഖ്യാതിഥികളാകും.
കേരളം മ്യൂസിയം എക്സിക്യുട്ടീവ് ഡയറക്ടര്‍ ആര്‍ ചന്ദ്രന്‍ പിള്ള റിപ്പോര്‍ട്ട് അവതരിപ്പിക്കും. പുരാവസ്തു പുരാരേഖാ മ്യൂസിയം, ആരോഗ്യ, ആയുഷ് വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ. രാജന്‍ നാംദേവ് ഗോബ്രഗഡെ, കോര്‍പ്പറേഷന്‍ ഡെപ്യൂട്ടി മേയര്‍ എം. എല്‍. റോസി, ജില്ലാ കലക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍, ഡിവിഷന്‍ കൗണ്‍സിലര്‍ റെജി ജോയ്, സാംസ്‌കാരികകാര്യ, , ഡയറക്ടര്‍, പുരാവസ്തുവകുപ്പ് ഇ ദിനേശന്‍ തുടങ്ങിയവര്‍ സംബന്ധിക്കും.