കൊച്ചി: മണ്ണുമാന്തി യന്ത്രത്തിനും ലോറിക്കും ഇടയില്‍ പ്പെട്ട് ലോറി ഡ്രൈവർക്ക് ദാരുണാന്ത്യം. എറണാകുളം ജില്ലയിലെ കാക്കനാട് ആണ് സംഭവം.മെട്രോ നിര്‍മാണത്തിനിടെയായിരുന്നു അപകടം സംഭവിച്ചത്.
ആലുവ സ്വദേശിയായ ടിപ്പര്‍ ലോറി ഡ്രൈവര്‍ അഹമ്മദ് നൂര്‍ ആണ് മരിച്ചത്. 28 വയസ്സായിരുന്നു. ഇന്ന് ഉച്ചയ്ക്ക് മൂന്നരയോടെയാണ് അപകടം സംഭവിച്ചത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കാക്കനാട് മേഖലയില്‍ മെട്രോ നിര്‍മാണം പുരോഗമിക്കുന്നതിനിടെ മണ്ണ് നീക്കം ചെയ്യാനായി എത്തിയതായിരുന്നു അഹമ്മദ്. ലോഡ് നിറഞ്ഞോ എന്ന് നോക്കുന്നതിനിടെ മണ്ണുമാന്തി യന്ത്രം തിരിഞ്ഞുവരികയായിരുന്നു. അതിനിടെ ഡ്രൈവര്‍ ലോറിക്കും ജെസിബിക്കും ഇടയില്‍പ്പെടുകയായിരുന്നു.
Discussion about this post