മുംബൈ: മുംബൈയിലുണ്ടായ ബോട്ടപകടത്തില്‍ കാണാതായ ദമ്പതികളെ കണ്ടെത്തി. പത്തനംതിട്ട സ്വദേശിയായ മാത്യു ജോര്‍ജ്, ഭാര്യ നിഷ മാത്യു ജോര്‍ജ് എന്നിവരെയാണ് കണ്ടെത്തിയത്.
പരിക്കേറ്റ് ചികിത്സയിലായിരുന്ന ഇവരുടെ മകൻ ആറു വയസ്സുകാരന് ഏബിള്‍ മാത്യുവാണ് ഒപ്പമുണ്ടായിരുന്ന മാതാപിതാക്കളെ കാണാനില്ലെന്ന് അറിയിച്ചത്. തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് കുട്ടിയുടെ മാതാപിതാക്കളെ കണ്ടെത്തുന്നത്.
അപകടത്തിൽ പരിക്കേറ്റ് മാതാപിതാക്കള്‍ മറ്റൊരു ആശുപത്രിയില്‍ ചികിത്സയിലാണ്. മാതാപിതാക്കളെ പൊലീസ് വീഡിയോ കോളിലൂടെ കുട്ടിയെ കാണിച്ചു. തുടർന്ന് കുട്ടിയെ മഹാരാഷ്ട്രയിലുള്ള ബന്ധുക്കള്‍ക്കൊപ്പം വിടുകയും ചെയ്തു.
ഉറാന് പൊലീസാണ് മാതാപിതാക്കള്‍ സുരക്ഷിതരാണെന്ന് ഉറപ്പു വരുത്തി, കുട്ടിയെ ബന്ധുക്കള്‍ക്കൊപ്പം വിട്ടയച്ചത്.
Discussion about this post