തൃശൂർ: കോൺഗ്രസ് മുൻ അധ്യക്ഷയും രാജ്യസഭ എംപിയുമായ സോണിയ ഗാന്ധിയുടെ പ്രൈവറ്റ് സെക്രട്ടറി പിപി മാധവൻ അന്തരിച്ചു. 71 വയസ്സായിരുന്നു.
ഡൽഹി എയിംസ് ആശുപത്രിയിൽ ആയിരുന്നു അന്ത്യം. രാത്രി പ്രത്യേക വിമാനത്തിൽ മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരും. തൃശൂർ തൈക്കാട്ടുശ്ശേരിയിലെ വീട്ടുവളപ്പിൽ നാളെ രാവിലെ 7.30 ന് സംസ്കാര ചടങ്ങുകൾ നടക്കും.
ചടങ്ങിൽ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി പങ്കെടുക്കും.അര നൂറ്റാണ്ട് കാലം അദ്ദേഹം ഗാന്ധി കുടുംബത്തോടൊപ്പം പ്രവർത്തിച്ചിരുന്നു.
Discussion about this post