കണ്ണൂര്‍: സംസ്ഥാനത്ത് വീണ്ടും മങ്കി പോക്സ് സ്ഥിരീകരിച്ചു. കണ്ണൂരിലാണ് രോഗം സ്ഥിരീകരിച്ചത്.
വയനാട് സ്വദേശിക്കാണ് രോഗം സ്ഥിരികരിച്ചത്.
ഇയാള്‍ പരിയാരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്.അബുദാബിയില്‍ നിന്നെത്തിയതായിരുന്നു ഇയാൾ.
അതേസമയം, ദുബായില്‍ നിന്നെത്തിയ മറ്റൊരാള്‍ക്കും രോഗലക്ഷണം കണ്ടെത്തിയിട്ടുണ്ട്. ഇയാളുടെ രക്തസാമ്പിള്‍ പരിശോധനയ്ക്ക് അയച്ചതായി ജില്ലാ ആരോഗ്യവകുപ്പ് അധികൃതര്‍ പറഞ്ഞു.
Discussion about this post