ശബരിമല: ശബ രിമല സന്നിധാനത്ത് ആല്മരത്തിന് തീപിടിച്ചു. പതിനെട്ടാം പടിക്ക് താഴെയുള്ള ആല്‍മരത്തിനാണ് തീപിടിച്ചത്. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെ ആയിരുന്നു സംഭവം.
താഴെ തിരുമുറ്റത്ത് ആഴിയോട് ചേര്‍ന്ന് നില്ക്കുന്ന ആല്‍മരത്തിന്റെ ശിഖരത്തിനാണ് തീ പിടിച്ചത്. ആഴിയില്‍ നിന്നും ആളിക്കത്തിയ തീ ആല്‍മരത്തിലേക്ക് പടര്‍ന്നു പിടിക്കുകയായിരുന്നു. ആല്മരത്തില് തീപടര്‍ന്നുപിടിച്ചതോടെ ഭക്തരിലും പരിഭ്രാന്തി പടര്‍ത്തി.
സംഭവം കണ്ട പൊലീസും കേന്ദ്രസേന ഉദ്യോഗസ്ഥരും ചേര്‍ന്ന് ഉടന്‍ തന്നെ ആല്‍മരത്തിന്റെ താഴെ ഉണ്ടായിരുന്ന തീര്‍ത്ഥാടകരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുകയായിരുന്നു. തുടര്‍ന്ന്
അഗ്നിശമനസേന ഉദ്യോഗസ്ഥര്‍ തീ അണയ്ക്കുകയായിരുന്നു.
സംഭവത്തെ തുടര്‍ന്ന് 15 മിനിറ്റ് നേരത്തോളം ഭക്തരെ നടപ്പന്തലിന് താഴെ തടഞ്ഞുനിര്‍ത്തി. തീയണച്ച ശേഷമാണ് പ്രവേശനം അനുവദിച്ചത്. ശനിയാഴ്ച വൈകിട്ട് സന്നിധാനത്തെ കോപ്രാക്കളത്തിനും തീ പിടിച്ചിരുന്നു.
Discussion about this post