മാനന്തവാടി: വയനാട്ടില്‍ മുപ്പത്തിരണ്ടുകാരിയെ കാണാനില്ലെന്ന് പരാതി. മാനന്തവാടി പൊലീസ് സ്റ്റേഷന്‍ പരിധിയിലുള്ള കണിയാരം പുഞ്ചകട്ടില്‍ വീട്ടില്‍ സൗമ്യ (32)യെയാണ് കാണാതായത്.
സൗമ്യയെ കാണാനില്ലെന്ന് ബന്ധുക്കളാണ് പോലീസില്‍ പരാതി നല്‍കിയത്. 26-10-2024 മുതല്‍ കാണ്മാനില്ലെന്ന് ബന്ധുക്കള്‍ നല്‍കിയ പരാതിയില്‍ പറയുന്നു.
പരാതിയില്‍ മാനന്തവാടി പൊലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തി വരികയാണ്. യുവതിയെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ തൊട്ടടുത്തുള്ള പൊലീസ് സ്റ്റേഷനിലോ താഴെ കാണുന്ന ഫോണ്‍ നമ്പരുകളിലോ അറിയിക്കണം.
മാനന്തവാടി പൊലീസ് സ്റ്റേഷന്‍-04935 240232 ഇന്‍സ്‌പെക്ടര്‍ എസ്.എച്ച്.ഒ-9497987199, എസ്.ഐ-949780816. (അടയാള വിവരം- 156 സെ.മീ ഉയരം, വെളുത്ത നിറം).
Discussion about this post