തിരുവനന്തപുരം: വാഹനാപകടത്തില്‍ ഒരു കുടുംബത്തിലെ നാലുപേര്‍ മരിച്ച സംഭവം അതീവ ദുഃഖകരമെന്ന് ഗതാഗതമന്ത്രി കെ ബി ഗണേഷ് കുമാര്‍. പ്രാഥമികമായി കിട്ടിയ വിവരം അനുസരിച്ച് ഡ്രൈവ് ചെയ്ത വ്യക്തി ഉറങ്ങിപ്പോയി എന്നാണ് മനസിലാക്കുന്നതെന്നും മന്ത്രി പറഞ്ഞു.
അപകടം സംഭവിച്ചത് വീടിനോട് അടുത്ത് എത്തിയപ്പോഴാണ്. വീട് അടുത്ത് തന്നെയാണല്ലോ, വീട് എത്തിയിട്ട് ഉറങ്ങാം എന്ന് കരുതി കാണുമെന്നും അപകടത്തിന്റെ കാരണം ഇതാണെന്നാണ് മോട്ടോര്‍ വാഹനവകുപ്പും പൊലീസും പറയുന്നതെന്നും മന്ത്രി പറഞ്ഞു.
ഇപ്പോള്‍ ശബരിമല സീസണ്‍ ആണ്. റോഡില്‍ നിരവധി വാഹനങ്ങള്‍ ഉണ്ടെന്നും ഡ്രൈവ് ചെയ്യുമ്പോള്‍ അവരവര്‍ തന്നെ സൂക്ഷിക്കണമെന്നും ഉറക്കം വന്നാല്‍ ഉടന്‍ തന്നെ ഉറങ്ങുക എന്ന ഡ്രൈവിങ് സംസ്‌കാരം ഉണ്ടാവണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
അതേസമയം, പാലക്കാട് സംഭവിച്ചത് അപകടകരമായ പ്രശ്നമായിരുന്നുവെന്നും കുഞ്ഞുങ്ങളുടെ കുറ്റമല്ലെന്നും അടുത്ത കാലത്ത് കേരളത്തില്‍ അപകടങ്ങള്‍ വര്‍ധിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
Discussion about this post