പത്തനംതിട്ട: അയ്യനെ കണ്ട് തൊഴാന്‍ ശബരിമലയിലെത്തി ചാണ്ടി ഉമ്മന്‍ എംഎല്‍എ. ശനിയാഴ്ച രാത്രി 8ന് ആണ് ചാണ്ടി ഉമ്മന്‍ സന്നിധാനത്ത് എത്തിയത്.
പമ്പയില്‍ നിന്ന് കെട്ട് നിറച്ചാണ് ചാണ്ടി ഉമ്മന്‍ മല ചവിട്ടിയത്. ശബരിമലയില്‍ അയ്യനെ കണ്ട് തൊഴുത ശേഷം ചാണ്ടി ഉമ്മന്‍ മാളികപ്പുറത്തും ദര്‍ശനം നടത്തി.
വയനാട് ഡിസിസി ജനറല്‍ സെക്രട്ടറി രാജേഷ് കുമാര്‍, ആലപ്പുഴ യൂത്ത് കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി ഗംഗാശങ്കര്‍ എന്നിവര്‍ ചാണ്ടി ഉമ്മനൊപ്പമുണ്ടായിരുന്നു.
തുടര്‍ച്ചയായ രണ്ടാം തവണയാണ് ചാണ്ടി ഉമ്മന്‍ ശബരിമലയിലെത്തുന്നത്. കഴിഞ്ഞ തവണയും അയ്യന്റെ സന്നിധിയിലെത്തിയിരുന്നു.
Discussion about this post