മൂന്നാര്‍: ഇടുക്കിയില്‍ വിനോദയാത്രയ്ക്കെത്തിയ സംഘത്തിന്റെ കാര്‍ കൊക്കയിലേക്ക് മറിഞ്ഞ് അപകടം. അപകടത്തില്‍ അഞ്ചുപേര്‍ക്ക് പരുക്കേറ്റു.
ഇന്ന് പുലര്‍ച്ചെ അഞ്ചുമണിയോടെ ബോഡിമെട്ട് – പൂപ്പാറ റോഡിലാണ് അപകടം നടന്നത്. ഉത്തര്‍പ്രദേശ് സ്വദേശികളായ സഞ്ചാരികളുടെ വാഹനമാണ് അപകടത്തില്‍ പെട്ടത്. അതേസമയം, ആരുടെയും പരിക്ക് ഗുരുതരമല്ലെന്ന് പൊലീസ് അറിയിച്ചു.
പരിക്കേറ്റവരെ അടിമാലിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.സംഘം മൂന്നാര്‍ സന്ദര്‍ശിച്ച് മടങ്ങവെയാണ് അപകടം സംഭവിച്ചത്. യുപി രജിസ്ട്രേഷനിലുള്ള ഹ്യുണ്ടായ് ഐ ട്വന്റി കാര്‍ നിയന്ത്രണം വിട്ട താഴ്ച്ചയിലേക്ക് മറിയുകയായിരുന്നു.
നിറയെ വെള്ളമുള്ള ഒരു കിണറിന് തൊട്ടുത്തേക്കാണ് കാര്‍ മറിഞ്ഞത്. കിണറ്റിലേക്ക് വീണിരുന്നെങ്കില്‍ ആളപമായമുണ്ടാകാന്‍ സാധ്യതയുണ്ടായേനെയെന്നും കാര്‍ വീണതിന് തൊട്ടു താഴേക്ക് വലിയ താഴ്ചയാണെന്നും.
അല്‍പ്പം നീങ്ങിയിരുന്നെങ്കില്‍ കൂടുതല്‍ താഴ്ചയിലേക്ക് കാര്‍ മറിഞ്ഞേനെയെന്നും നാട്ടുകാര്‍ പറഞ്ഞു. തലനാരിഴയ്ക്കാണ് വലിയ അപകടം ഒഴിവായത്.
Discussion about this post