തൃശ്ശൂര്‍; തൃശ്ശൂര്‍ അഴീക്കോട്്- മുനമ്പം ജങ്കാര്‍ സര്‍വീസ് മുടങ്ങിയിട്ട് ഏഴു മാസം പിന്നിടുന്നു. എന്നാല്‍ രണ്ടാഴ്ച കൊണ്ടു തീര്‍ക്കാവുന്ന ജോലികള്‍ ഏഴു മാസമായിട്ടും അവസാനിച്ചിട്ടില്ല. ജങ്കാര്‍ സര്‍വീസിനെ ആശ്രയിക്കുന്ന നിരവധി പേരാണ് സര്‍വീസ് തുടങ്ങാത്തതിനാല്‍ ബുദ്ധിമുട്ട് അനുഭവിക്കുന്നത്. അതേസമയം, ജങ്കാര്‍ ഉറപ്പിച്ചു നിര്‍ത്തുന്ന കുറ്റികള്‍ കടപുഴകി വീണതാണ് കാരണം സര്‍വീസ് മുടങ്ങാന്‍ കാരണം.
അഴീക്കോട് നിന്ന് മുനമ്പത്തേയ്ക്കുള്ള ജങ്കാര്‍ സര്‍വീസ് ഏഴു മാസമായിട്ടും പുനരാരംഭിക്കാത്തത് അധികൃതരുടെ അനാസ്ഥതന്നെയാണെന്നാണ് ആരോപണം. ജില്ലാ പഞ്ചായത്തും തുറമുഖ എന്‍ജിനീയറിങ് വിഭാഗവും കരാര്‍ വിളിച്ചു. പക്ഷേ, കരാര്‍ ഏറ്റെടുക്കാന്‍ ആളില്ല. ജില്ലാ പഞ്ചായത്തിന്റെ ഫണ്ടില്‍ ഇതിനായി 35 ലക്ഷം രൂപയുണ്ട്. ഇതില്‍ പത്തു ലക്ഷം രൂപ നാലു മാസം മുമ്പാണ് തുറമുഖ വകുപ്പിനെ ഏല്പിച്ചത്. നൂറുകണക്കിനു വാഹനങ്ങളും യാത്രക്കാരും ജങ്കാര്‍ സര്‍വീസ് മുടങ്ങിയതോടെ ദുരിതത്തിലാണ്.
കോടികള്‍ ചെലവിട്ടാണ് ജങ്കാര്‍ സര്‍വീസ് പുനരാരംഭിച്ചത്. നിലവില്‍ ജങ്കാര്‍ പുഴയില്‍ കെട്ടിയിട്ടിരിക്കുകയാണ്. പ്രാദേശിക സ്വകാര്യ ഏജന്‍സികളെ ഏല്പിച്ചാല് പ്രതിസന്ധി പരിഹരിക്കാന്‍ വഴിയുണ്ട്. പക്ഷേ, ഉത്തരവാദിത്വപ്പെട്ടവര്‍ ഉറക്കം നടിക്കുന്നതാണ് പ്രശ്നത്തിന് കാരണമെന്ന് നാട്ടുകാര്‍ കുറ്റപ്പെടുത്തി.
Discussion about this post