തിരുവനന്തപുരം: സ്‌കൂള്‍ ബസ് മരത്തിലിടിച്ച് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്. തിരുവനന്തപുരം ജില്ലയിലെ ആര്യനാടാണ് സംഭവം. 12 വിദ്യാര്‍ത്ഥികള്‍ക്കാണ് പരിക്കേറ്റത്.
കൈരളി വിദ്യാഭവന്‍ സ്‌കൂളിലെ ബസ്സാണ് അപകടത്തില്‍പ്പെട്ടത്. ബസ് നിയന്ത്രണം വിട്ട് മരത്തിലിടിക്കുകയായിരുന്നു. വൈകിട്ട് 4.30ഓടെയാണ് അപകടം ഉണ്ടായത്. വാഹനം തിരിയാനുള്ള ശ്രമത്തിനിടയില്‍ നിയന്ത്രണം വിട്ട് മരത്തിലിടിക്കുകയായിരുന്നുവെന്നാണ് വിവരം.
വിദ്യാര്‍ത്ഥികളെ സ്‌കൂളില്‍ നിന്ന് വീടുകളിലേക്ക് കൊണ്ടുപോകുന്ന വഴിയാണ് അപകടം. ആര്യനാട് കടുവാക്കുഴിയില്‍ മുസ്ലീം പള്ളിക്ക് സമീപത്തുവെച്ചായിരുന്നു അപകടം.
അതേസമയം, വിദ്യാര്‍ഥികളുടെ പരിക്ക് ഗുരുതരമല്ല. ഇവരെ തൊട്ടടുത്തുള്ള താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Discussion about this post