കണ്ണൂര്‍: കണ്ണൂര്‍ മുന്‍ എഡിഎം നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് തെറ്റായ പ്രചരണം നടത്തിയെന്ന പരാതിയില്‍ കണ്ണൂരില്‍ ഓണ്‍ലൈന്‍ പേജിനെതിരെ പോലീസ് കേസെടുത്തു. ന്യൂസ് ഓഫ് മലയാളം എന്ന പേജിനെതിരെയാണ് കേസെടുത്തത്. കണ്ണൂര്‍ ടൗണ്‍ എസ് ഐ ആണ് ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ടിനെ കുറിച്ചുള്ള പ്രചാരണത്തില്‍ പരാതി നല്‍കിയത്. പരാതിയുടെ അടിസ്ഥാനത്തില്‍ ഓണ്‍ലൈനിനെതിരെ കലാപാഹ്വാനത്തിന് കേസെടുക്കുകയായിരുന്നു.
Discussion about this post