ചെന്നൈ: തമിഴ്‌നാട്ടില്‍ ലോറിയും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മൂന്ന് മലയാളികള്‍ക്ക് ദാരുണാന്ത്യം. കോയമ്പത്തൂര്‍ മധുക്കരയിലാണ് അപകടം.
ഒരു കുടുംബത്തിലെ മൂന്നു പേരാണ് മരിച്ചത്. പത്തനംതിട്ട ഇരവിപേരൂര്‍ സ്വദേശികളായ ജേക്കബ് എബ്രഹാം (60), ഷീബ ജേക്കബ്, ആരോണ്‍ ജേക്കബ് (2 മാസം പ്രായം) എന്നിവരാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ ആരോണിന്റെ അമ്മ അലീനയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇന്ന് രാവിലെ 11 മണിയോടെയാണ് സംഭവം. കുടുംബം സഞ്ചരിച്ച ഓള്‍ട്ടോ കാറും ലോറിയും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. ബംഗളൂരുവിലേക്ക് പോവുമ്പോഴായിരുന്നു മലയാളി കുടുംബം അപകടത്തില്‍പ്പെട്ടത്.
സംഭവ സ്ഥലത്തുവെച്ചു തന്നെ മൂവരും മരിച്ചിരുന്നു. അപകടത്തില്‍ കാറിന്റെ മുന്‍വശം പൂര്‍ണ്ണമായും തകര്‍ന്നു. മൃതദേഹങ്ങളും ആശുപത്രിയിലേക്ക് മാറ്റി.
പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മറ്റു നടപടികള്‍ തീരുമാനിക്കും. സംഭവത്തില്‍ ലോറി ഡ്രൈവര്‍ കരൂര്‍ സ്വദേശി ശക്തിവേല്‍ അറസ്റ്റിലായിട്ടുണ്ട്.