കൊല്ലം: എസ് സുദേവന് സിപിഎം കൊല്ലം ജില്ലാ സെക്രട്ടറിയായി തുടരും. നാലു നേതാക്കളെ ജില്ലാ കമ്മിറ്റിയില്‍ നിന്നും ഒഴിവാക്കി. നാല് പുതുമുഖങ്ങള്‍ ജില്ലാ കമ്മിറ്റിയില്‍ ഇടംനേടി.
പി ആര് വസന്തന്, എസ് രാധാമണി, പി കെ ബാലചന്ദ്രന്, ബി ഗോപന്, അയിഷാപോറ്റി എന്നിവരെയാണ് ജില്ലാ കമ്മിറ്റിയില്‍ നിന്നും ഒഴിവാക്കിയത്.
കൊട്ടാരക്കര മുന്‍ എംഎല്‍എ അയിഷാപോറ്റി തന്നെ ജില്ലാ കമ്മിറ്റിയില്‍ നിന്നും ഒഴിവാക്കാന്‍ പാര്‍ട്ടി നേതൃത്വത്തോട് ആവശ്യപ്പെട്ടിരുന്നു. ബീഡി തെറുപ്പ് തൊഴിലാളിയില്‍ നിന്നും സാമൂഹിക പ്രവര്‍ത്തകനായും തൊഴിലാളി നേതാവായും പ്രവര്‍ത്തിച്ചാണ് സുദേവന് സിപിഎമ്മിന്റെ ജില്ലയിലെ അമരക്കാരനായി മാറിയത്.
ഡിവൈഎഫ്ഐ കൊല്ലം ജില്ലാ സെക്രട്ടറി ശ്യാം മോഹന്‍, എസ്എഫ്ഐ കേന്ദ്ര കമ്മിറ്റി അംഗം ആദര്‍ശ് എം സജി, കൊല്ലം കോര്പ്പറേഷന് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ എസ് ഗീതാകുമാരി, അഡ്വ. വി സുമലാല്‍ എന്നിവരാണ് പുതുതായി ജില്ലാ കമ്മിറ്റിയില്‍ ഇടംപിടിച്ചത്.
Discussion about this post