കൊച്ചി: പിറന്നു വീണ് കുറച്ചാകും മുമ്പേ ആ പൈതല്‍ ശ്വാസം മുട്ടല്‍ രോഗത്തിന്റെ പിടിയില്‍ അമര്‍ന്നു. ശ്വാസമെടുക്കാന്‍ പിടയുന്ന തങ്ങളുടെ പൊന്നോമനയുടെ അവസ്ഥ കണ്ടു നില്‍ക്കാനാകുന്നില്ല. സഹായിക്കണെന്ന് അപേക്ഷിച്ച് നിലാരംഭരായ അച്ഛനും അമ്മയും. ആലുവ വെളിയത്തുനാട് അടവാത്തുരുത്തിലെ ഷാജിയുടെയും ഷഫ്നയുടേയും മകള്‍ മിര്‍സ ഫാത്തിമിന്റെ കരളലിയിപ്പിക്കും കഥയാണ് ഇത്.
തുടരെയുള്ള ശ്വാസം മുട്ടലും ശ്വാസമെടുക്കാന്‍ മകളുടെ പെടാപാടിനെയും തുടര്‍ന്ന് ഡോക്ടറെ സമീപിച്ചു. തുടര്‍ന്നാണ് കുരുന്നിന്റെ വേദനയ്ക്കുള്ള കാരണം മനസിലായത്. കഴുത്തിലും ശ്വാസനാളത്തിലും രണ്ട് മുഴകള്‍ വളരുന്നു. അടിയന്തിരമായി ആ മുഴകള്‍ നീക്കം ചെയ്തില്ലെങ്കില്‍ കുഞ്ഞിന്റെ ജീവന് അപകടത്തിലാകും.
തുടര്‍ന്ന് മരുന്നുകളും ആശുപത്രി വാസവുമായിരുന്നു കുഞ്ഞിന്റെ ജീവിതം. ശേഷം അഞ്ചാം മാസത്തില്‍ കഴുത്തിലെ മുഴ നീക്കി ആദ്യ ശസ്ത്രക്രിയ നടത്തി. എന്നാല്‍ ശ്വാസ നാളത്തില്‍ വളരുന്ന മുഴ നീക്കം ചെയ്യണമെങ്കില്‍ ഓപ്പണ്‍ സര്‍ജറി നടത്തണമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. അതും എത്രയും പെട്ടെന്ന് ..
അതേസമയം കുഞ്ഞിന്റെ ശസ്ത്രക്രിയ വളരെ അപകടം പിടിച്ചതായതിനാല്‍ പിദഗ്ദര് വേണമായിരുന്നു. തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ശസ്ത്രക്രിയ നടത്താന്‍ തീരുമാനിച്ചു. എന്നാല്‍ എട്ടു ലക്ഷം രൂപ ചിലവാണ് ആശുപത്രി അധികൃതര്‍ പറഞ്ഞത്.
എന്നാല്‍ ഓട്ടോ ഓടിച്ച് ജീവിതം തള്ളി നീക്കുന്ന ഈ കുടുംബത്തിന് ഈ കാശ് താങ്ങാവുന്നതിലും അപ്പുറമാണ്. ഉള്ളതെല്ലാം വിറ്റു പെറുക്കിയാണ് ആദ്യ ശസ്ത്രക്രിയയ്ക്കായി പണം കണ്ടെത്തിയത്. ഇനി തങ്ങളുടെ പൊന്നോമനയ്ക്ക് ജീവിതം തിരിച്ച് കിട്ടണമെങ്കില്‍ സുമനസുകളുടെ സഹായം വേണമെന്ന് അഭ്യര്‍ത്ഥിക്കുകയാണ് ഷാജിയും ഭാര്യയും…
Shaji. MA
Acc.. 99980107146446
IFSC.. FDRL0001001
Federal bank
Branch.. Koonammav
Discussion about this post