തിരുവനന്തപുരം: മംഗലപുരത്ത് ഭിന്നശേഷിക്കാരിയായ സ്ത്രീ കൊല്ലപ്പെട്ട സംഭവത്തില്‍ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്. സ്ത്രീ ബലാത്സംഗത്തിനിരയായെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലുള്ളത്.
മംഗലപുരം കൊയിത്തൂര്‍കോണം യുപി സ്‌കൂളിന് എതിര്‍ വശത്ത് മണികണ്ഠന്‍ ഭവനില്‍ തങ്കമണിയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. അറുപത്തിയൊമ്പത് വയസ്സായിരുന്നു.ഇന്ന് രാവിലെയാണ് സ്ത്രീയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
സംഭവത്തില്‍ പോത്തന്‍കോട് സ്വദേശി തൗഫീഖ് എന്നയാളെ അറസ്റ്റ് ചെയ്തിരുന്നു. മോഷണ ശ്രമത്തിനിടെയാണ് കൊലപാതകം നടന്നത്. പോക്സോ കേസ് ഉള്‍പ്പെടെ നിരവധി കേസുകളില്‍ പ്രതിയാണ് തൗഫീഖ്.
തങ്കമണി തനിച്ചാണ് താമസിച്ചിരുന്നത്. പൂജയ്ക്കായി വീട്ടിനടുത്തുള്ള പറമ്പില്‍ പൂ പറിക്കാനായി പോയ തങ്കമണി ഏറെ നേരം വൈകിയിട്ടും മടങ്ങിയെത്തിയിരുന്നില്ല. തുടര്‍ന്ന് ബന്ധുക്കള്‍ നടത്തിയ തിരച്ചിലിലാണ് സഹോദരന്റെ വസ്തുവിനോട് ചേര്‍ന്ന പുരയിടത്തില്‍ മൃതദേഹം കണ്ടെത്തിയത്.
തങ്കമണിയുടെ വസ്ത്രങ്ങള്‍ കീറിപ്പറിഞ്ഞ നിലയിലായിരുന്നു. കമ്മല്‍ കാണാനുണ്ടായിരുന്നില്ല. സംഭവത്തില്‍ കേസെടുത്ത പോലീസ് സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കണ്ടെത്തിയത്.
Discussion about this post