മനുഷ്യത്വത്തിന് ഭാഷയോ ദേഷമോ മനദണ്ഡമല്ല,സ്‌നേഹമാണ് എല്ലാറ്റിന്റെയും അടിസ്ഥാനം ! മരണമടഞ്ഞ പ്രവാസിയുടെ വീട്ടില്‍ നേരിട്ടെത്തി കമ്പനി ഉടമ; ആശ്വസവാക്കുകള്‍ക്കും സഹായധനത്തിനും കൈയ്യടിച്ച് സമൂഹമാധ്യമങ്ങള്‍

ഒരു കമ്പനിയുടെ സിഇഒ നേരിട്ടെത്തി തുക കൈമാറുന്നത് വളരെ അപൂര്‍വമാണ്

ചെങ്ങന്നൂര്‍: മരണമടഞ്ഞ കമ്പനി ജീവനക്കാരന്റെ വീട്ടില്‍ നേരിട്ടെത്തി സഹായങ്ങള്‍ കൈമാറി കമ്പനി സിഇഒ. കഴിഞ്ഞമാസം ഗള്‍ഫില്‍വെച്ച് ഡ്യൂട്ടിക്കിടെ മരണപ്പെട്ട ബിജുവിന്റെ വീട്ടിലാണ് ആശ്വാസവാക്കുകളും ഇന്‍ഷുറന്‍സ് തുകയുമായി സിഇഒ നേരിട്ടെത്തിയിരിക്കുന്നത്.

ഒരു കമ്പനിയുടെ സിഇഒ നേരിട്ടെത്തി തുക കൈമാറുന്നത് വളരെ അപൂര്‍വമാണ്. സിഇഒ ലീയുടെ മനസിനെ സമൂഹമാധ്യമങ്ങള്‍ നിറഞ്ഞ കൈയ്യടിയോടെയാണ് സ്വീകരിച്ചിരിക്കുന്നത്. സാജന്‍ സ്‌കറിയ എന്ന വ്യക്തിയുടെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഈ വാര്‍ത്ത ജനങ്ങളിലേക്ക് എത്തിയത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

‘ചെങ്ങന്നൂര്‍ ചെറിയനാട് കടയിക്കാടിനു സമീപം താമസിക്കുന്ന ബിജു കഴിഞ്ഞ മാസം ഗള്‍ഫില്‍ വെച്ച് Duty ക്കിടെ ഹൃദയാഘാതം മൂലം മരണപ്പെട്ടു. കമ്പനി ഉടന്‍ തന്നെ മൃതദേഹം നാട്ടില്‍ ഏത്തിച്ചു. ഇന്ന് രാവിലെ കമ്പനിയുടെ ഉടമസ്ഥന്‍ ഹംബര്‍ട്ട് ലീ ബിജുവിന്റെ വീട്ടിലെത്തി അമ്മയെയും ഭാര്യയേയും കുട്ടികളെയും കണ്ടു. കമ്പനിയുടെ ഇന്‍ഷ്വറന്‍സ് തുകയും കമ്പനിയും സ്റ്റാഫ് കള്‍ ഏല്ലാം കൂടിയുള്ള പിരിച്ച 33.5 ലക്ഷം രൂപയുടെ ചെക്ക് ബിജുവിന്റെ ഭാര്യക്കും അമ്മയ്ക്കും ലീ കെമാറി….
ഒരു കമ്പനിയുടെ CE0 വന്ന് തുക കൈമാറുന്നത് അപൂര്‍വമാണ്…. കമ്പനിയുടെ CEO ലീയ്ക് ബിഗ് സലൂട്ട്…
മരിച്ചു പോയ ബിജു ചേട്ടന് ആദരാഞ്ജലികള്‍’

Exit mobile version