തിരുവനന്തപുരം: ഐടിഐ വിദ്യാർത്ഥിനി ജീവനൊടുക്കിയ സംഭവത്തിൽ പ്രതിശ്രുത വരൻ കസ്റ്റഡിയിൽ. തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട് ആണ് സംഭവം.
ഒന്നാം വർഷ ഐടിഐ വിദ്യാർഥി നമിതയാണ് മരിച്ചത്.
സംഭവത്തിൽ നമിതയുടെ പ്രതിശ്രുത വരൻ സന്ദീപ് ആണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസമാണ് നമിതയെ വാടക വീടിന്റെ അടുക്കളയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
നമിതയ്ക്ക് സന്ദീപുമായി അഭിപ്രായ ഭിന്നത ഉണ്ടായിരുന്നെന്നാണ് വിവരം. സന്ദീപ് നമിതയുടെ വീട്ടിൽ വന്ന് കണ്ട് സംസാരിച്ചു പോയ ശേഷമായിരുന്നു മരണം.
ഇയാൾ രാവിലെയാണ് വീട്ടിലെത്തി നമിതയുമായി സംസാരിച്ചത്. പിന്നീട് ഫോണിൽ കിട്ടാത്തതിനെ തുടർന്ന് വീണ്ടും വന്ന് നോക്കിയപ്പോഴാണ് തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. ഉടൻ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മരിച്ചിരുന്നു.
Discussion about this post