തിരുവനന്തപുരം: കേരളത്തില്‍ മേല്‍വിലാസമുള്ള ഒരാള്‍ക്ക് സംസ്ഥാനത്തെ ഏത് ആര്‍ടി ഓഫീസിലും വാഹനം രജിസ്റ്റര്‍ ചെയ്യാമെന്ന നിര്‍ണായക തീരുമാനവുമായി മോട്ടോര്‍ വാഹനവകുപ്പ്.
വാഹന ഉടമയുടെ ആര്‍ടിഒ ഓഫീസ് പരിധിയില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന നിബന്ധനയാണ് മാറ്റിയത്. സ്ഥിരമായ മേല്‍വിലാസം എന്ന ചട്ടത്തിനാണ് മോട്ടോര്‍ മോട്ടോര്‍ വാഹന വകുപ്പ് മാറ്റം വരുത്തിയിരിക്കുന്നത്.
പുതിയ ഉത്തരവനുസരിച്ച് സോഫ്റ്റ് വെയറില്‍ മാറ്റം വരുത്തും. ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ഗതാഗത കമ്മീഷണറുടെ നിര്‍ദ്ദേശം. നേരത്തേ സ്ഥിരമായ മേല്‍വിലാസമുള്ള മേഖലയിലെ ആര്‍ടി ഓഫീസില്‍ മാത്രമായിരുന്നു വാഹനം രജിസ്റ്റര്‍ ചെയ്യാന്‍ അനുവദിച്ചിരുന്നത്.
പുതിയ മാറ്റത്തിലൂടെ തിരുവനന്തപുരത്ത് അഡ്രസ് ഉള്ളയാള്‍ക്ക് കാസര്‍കോട് സീരിസിലോ, തിരിച്ച് കാസര്‍കോട് ഉള്ളയാള്‍ക്ക് തിരുവനന്തപുരം സീരിസിലോ വാഹനത്തിന് രജിസ്ട്രേഷന് നടത്താന്‍ സാധിക്കും. ജോലികള്‍ക്കും ബിസിനസിനുമൊക്കൊയായി ജില്ല മാറി താമസിക്കുന്നവര്‍ക്ക് പുതിയ തീരുമാനം ഏറെ ഗുണകരമാകും.
Discussion about this post