കോണ്‍ഗ്രസില്‍ ചേര്‍ന്നത് മുതല്‍ മിത്രോംസ് ചോദിക്കുന്ന പൊന്നാനിയില്‍ പോകുന്നില്ലേ എന്ന ചോദ്യത്തിന് ഒടുവില്‍ ഉത്തരവുമായി സന്ദീപ് വാര്യര്‍. താന്‍ ഇന്ന് പൊന്നാനിയില്‍ പോകുന്നുണ്ടെന്നായിരുന്നു സന്ദീപ് വാര്യരുടെ പ്രതികരണം.
സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു സന്ദീപ് വാര്യര്‍ ഇക്കാര്യം പറഞ്ഞത്. കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റിയും എംപി ഗംഗാധരന്‍ ഫൗണ്ടേഷനും ചേര്‍ന്ന് പൊന്നാനിയില്‍ നടത്തുന്ന ശബരിമല തീര്‍ത്ഥാടകരുടെ വിശ്രമകേന്ദ്രത്തില്‍ ഇന്ന് 12 മണിക്ക് സന്ദര്‍ശനം നടത്തും എന്നാണ് സന്ദീപ് വാര്യര്‍ ഫേസ്ബുക്കില്‍ കുറിച്ചത്.
‘കോണ്‍ഗ്രസില്‍ ചേര്‍ന്നത് മുതല്‍ മിത്രോംസ് ചോദിക്കുന്നത് പൊന്നാനിയില്‍ പോകുന്നില്ലേ എന്നാണ്. ഒടുവില്‍ ആ ചോദ്യത്തിന് ഒരു ഉത്തരമായിരിക്കുന്നു . പൊന്നാനിയില്‍ ഇന്ന് പോകുന്നു. കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റിയും എംപി ഗംഗാധരന്‍ ഫൗണ്ടേഷനും ചേര്‍ന്ന് പൊന്നാനിയില്‍ നടത്തുന്ന ശബരിമല തീര്‍ഥാടകരുടെ വിശ്രമകേന്ദ്രത്തില്‍ ഇന്ന് 12 മണിക്ക് സന്ദര്‍ശനം നടത്തും.സ്വാമിയേ ശരണമയ്യപ്പ…’ എന്നാണ് സന്ദീപ് വാര്യര്‍ ഫേസ്ബുക്കില്‍ കുറിച്ചത്.
അതേസമയം, സന്ദീപിന് കെപിസിസി ജനറല്‍ സെക്രട്ടറി സ്ഥാനം നല്‍കുമെന്ന് കഴിഞ്ഞദിവസം റിപ്പോര്‍ട്ടുണ്ടായിരുന്നു. കഴിഞ്ഞ ദിവസം ഡല്‍ഹിയിലെത്തിയ സന്ദീപ് വാര്യര്‍ കോണ്‍ഗ്രസ് നേതാക്കളെ കണ്ടിരുന്നു.
Discussion about this post