ബാങ്കില്‍ മാനേജരും കസ്റ്റമറും തമ്മില്‍ പൊരിഞ്ഞ അടി. ഗുജറാത്തിലെ അഹമ്മദാബാദിലുള്ള യൂണിയന്‍ ബാങ്ക് ശാഖയിലാണ് സംഭവം. ഇതിന്റെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുകയാണ്.
ടിഡിഎസ് ഡിഡക്ഷനെ ചൊല്ലിയുണ്ടായ തര്‍ക്കമാണ് കയ്യാങ്കളിയില്‍ അവസാനിച്ചത്. കസ്റ്റമര്‍ ബാങ്ക് മാനേജരുടെ മുടിയില്‍ പിടിച്ചുവലിക്കുന്നതും ഷര്‍ട്ട് വലിച്ചു കീറാന്‍ ശ്രമിക്കുന്നതുമെല്ലാം വീഡിയോയില്‍ കാണാം.
സംഭവത്തില്‍ കസ്റ്റമര്‍ തന്നെ മര്‍ദ്ദിച്ചു എന്നും കാണിച്ച് ബാങ്ക് മാനേജര്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. ഡിസംബര്‍ 5 -നായിരുന്നു സംഭവം. തന്റെ ഫിക്‌സഡ് ഡെപ്പോസിറ്റ് ഇന്ററസ്റ്റിന്റെ ടിഡിഎസ് ഡിഡക്ഷനെ കുറിച്ച് അന്വേഷിക്കാന്‍ വേണ്ടിയാണ് കസ്റ്റമര്‍ ബാങ്കിലെത്തിയത്.
മാനേജര്‍ റീഫണ്ടിനെ കുറിച്ച് വിശദമായി പറഞ്ഞിട്ടും കസ്റ്റമര്‍ ദേഷ്യപ്പെടുകയും ബാങ്ക് തന്നെ വഞ്ചിച്ചുവെന്ന് ആരോപിക്കുകയുമായിരുന്നു.
പിന്നാലെ ദേഷ്യപ്പെട്ട് തന്നെ അക്രമിക്കുകയായിരുന്നു എന്ന് ബ്രാഞ്ച് മാനേജര്‍ സൗരഭ് സിംഗ് പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.
Kalesh b/w Bank Staff and Customer over TDS Deduction in Bank FD
pic.twitter.com/dTCynnqdmg— Ghar Ke Kalesh (@gharkekalesh) December 7, 2024
Discussion about this post