ന്യൂഡല്‍ഹി: കേരളത്തിന്റെ ആവശ്യങ്ങള്‍ തുടര്‍ച്ചയായി കേന്ദ്ര സര്‍ക്കാര്‍ നിഷേധിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. കേരളത്തിന് ലഭിക്കേണ്ട കേന്ദ്രസഹായം വൈകുന്നതിനെ മുഖ്യമന്ത്രി രൂക്ഷമായി വിമർശിച്ചു.
കേരളത്തിന് അര്‍ഹതപ്പെട്ട സഹായമാണ് കേന്ദ്രം നിഷേധിച്ചിരിക്കുന്നത്.ധനകാര്യ കമീഷന് അനുവദിച്ച വിഹിതത്തിലായാലും കേന്ദ്ര ബജറ്റിലായാലും ധന മന്ത്രാലയത്തിന്റെ തീരുമാനത്തിലായാലും സംസ്ഥാന താല്പര്യത്തിന് വിരുദ്ധമായ സമീപനം ഉണ്ടാവുകയാണ് എന്നും മുഖ്യമന്ത്രി പറഞ്ഞു.
കേരളത്തിന്റെ നേട്ടത്തിന്റെ പേരില്‍ അര്‍ഹതപ്പെട്ട വിഹിതം നിഷേധിക്കപ്പെടുന്നുവെന്നും ദുരന്തങ്ങളുടെ പശ്ചാത്തലത്തില്‍ പോലും സംസ്ഥാനത്തിന് പ്രത്യേക സഹായം നിഷേധിക്കുന്നുവെന്നും മുഖ്യമന്ത്രി വിമർശിച്ചു.
Discussion about this post