പത്തനംതിട്ട: പ്രായപൂർത്തിയാവാത്ത പെൺകുട്ടി അമ്മയായതിനെത്തുടര്‍ന്ന് ഒപ്പം താമസിച്ചിരുന്ന 21 കാരന്‍ അറസ്റ്റില്‍. പത്തനംതിട്ട ജില്ലയിലെ അടൂര്‍ ഏനാത്താണ് സംഭവം.
ആദിത്യൻ എന്ന യുവാവിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. 17 വയസുകാരിയും യുവാവും ഏറെ നാളായി ഒരുമിച്ചാണ് താമസം. ഇപ്പോള്‍ കുഞ്ഞിന് എട്ട് മാസം പ്രായമായി.
പെൺകുട്ടിയുടെ ബന്ധുവാണ് പോലീസിൽ പരാതി നല്‍കിയത്. പെണ്‍കുട്ടിയും ആദിത്യനും ഒരുമിച്ച് താമസിക്കുന്നത് പെണ്‍കുട്ടിയുടെ അമ്മയ്ക്കും ബന്ധുക്കള്‍ക്കും അറിയാമായിരുന്നു.
കുടുംബാംഗങ്ങളുടെ സമ്മതത്തോടെയുള്ള ബന്ധമായിരുന്നുവെന്നാണ് പൊലീസ് അന്വേഷണത്തില്‍ നിന്നും വ്യക്തമാകുന്നത്. അതേസമയം, സംഭവത്തിൽ
പെൺകുട്ടിയുടെ അമ്മയ്‌ക്കെതിരെ കേസെടുത്തേക്കും.
നിലവില്‍ പെണ്‍കുട്ടിക്കും കുഞ്ഞിനും ആരോഗ്യപ്രശ്‌നങ്ങളൊന്നുമില്ല. ഇരുവരേയും മഹിളാ മന്ദിരത്തിലേയ്ക്ക് മാറ്റിയേക്കും.
Discussion about this post