എറണാകുളം: എറണാകുളത്ത് കോണ്‍ക്രീറ്റ് മിക്സിങ് മെഷീനില്‍ കുടുങ്ങി തൊഴിലാളിക്ക് ദാരുണാന്ത്യം. നെടുമ്പാശ്ശേരി സ്വദേശി പ്രദീപാണ് മരിച്ചത്.
നാല്‍പ്പത്തിയഞ്ച് വയസ്സായിരുന്നു. എറണാകുളം കടുങ്ങല്ലൂര്‍ മുപ്പത്തടത്ത് ജോലിക്കിടെയായിരുന്നു അപകടം സംഭവിച്ചത്. കോണ്‍ക്രീറ്റ് മിക്സിങ് യൂണിറ്റ് വൃത്തിയാക്കുന്നതിനിടെ പ്രദീപ് മെഷീനില്‍ കുടുങ്ങുകയായിരുന്നു.
കോണ്‍ക്രീറ്റ് ജോലികള്‍ പൂര്‍ത്തിയായ ശേഷം വൃത്തിയാക്കാനായി മെഷീന് പ്രവര്‍ത്തിപ്പിച്ചുകൊണ്ട് കഴുകാന്‍ ശ്രമിക്കുന്നതിനിടെ ആയിരുന്നു അപകടം സംഭവിച്ചത്.
ഗുരുതരമായി പരിക്കേറ്റ പ്രദീപ് സംഭവസ്ഥലത്ത് വെച്ചുതന്നെ മരിച്ചു. മൃതദേഹം കളമശ്ശേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
Discussion about this post