കണ്ണൂര്‍: കണ്ണൂരില്‍ വീണ്ടും തെരുവ് നായ ആക്രമണം. കണ്ണൂര്‍ സിറ്റി കോട്ടയ്ക്ക് താഴെ കൊച്ചിപ്പള്ളി പ്രദേശങ്ങളില്‍ കുട്ടികള്‍ അടക്കം ഏഴ് പേര്‍ക്കാണ് തെരുവ് നായയുടെ കടിയേറ്റത്. വൈകുന്നേരം ആറ് മണിയോടെയാണ് സംഭവം.
11 വയസുകാരിയായ ഹവ്വ എന്ന വിദ്യാത്ഥിനിക്ക് മദ്രസയിലെ ക്ലാസ് കഴിഞ്ഞ് തിരിച്ചു വീട്ടിലേക്ക് പോകുന്നതിനിടയിലാണ് തെരുവ് നായയുടെ കടിയേറ്റത്. കടിയേറ്റവര്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടി.
Discussion about this post