മലപ്പുറം: മലപ്പുറത്ത് സ്കൂട്ടറില്‍ ക്രെയിനിടിച്ചുണ്ടായ അപകടത്തില്‍ നഴ്സിങ് വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം. ഇഎംഎസ് നഴ്സിങ് കോളജിന് സമീപം താമസിക്കുന്ന പി നേഹ ആണ് മരിച്ചത്.
ഇരുപത്തിയൊന്ന് വയസ്സായിരുന്നു. പാലക്കാട്കോഴിക്കോട് ദേശീയപാതയില്‍ പെരിന്തല്‍മണ്ണ ജൂബിലി ജംക്ഷനില്‍ വെച്ചായിരുന്നു അപകടം. ഇന്ന് വൈകിട്ടോടെയാണ് അപകടമുണ്ടായത്.
സ്കൂട്ടറിന്റെ പിന്നിലിരുന്ന് സഞ്ചരിക്കുകയായിരുന്നു നേഹ. പെരിന്തല്‍മണ്ണ ജൂബിലി ജംക്ഷനില്‍നിന്ന് സ്കൂട്ടര്‍ തിരിക്കാനായി നില്ക്കുമ്പോള് ക്രെയിനിന്റെ മുന്‍ചക്രം സ്കൂട്ടറിനു പിന്നില്‍ ഇടിക്കുകയായിരുന്നു.
സ്കൂട്ടറിനു പിന്നില്‍ ഇരിക്കുകയായിരുന്ന നേഹ ഇടിയുടെ ആഘാതത്തില്‍ റോഡിലേക്ക് വീണു. ക്രെയിനിന്റെ പിന്‍ചക്രം ശരീരത്തിലൂടെ കയറിയിറങ്ങുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ നേഹയെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചിരുന്നു.
എന്നാല്‍ ജീവന് രക്ഷിക്കാനായില്ല. അല്‍ഷിഫ നഴ്സിങ് കോളജിലെ മൂന്നാംവര്‍ഷ ബിഎസ്സി വിദ്യാര്‍ഥിനിയാണ്.
Discussion about this post