തിരുവനന്തപുരം: കേരളത്തില്‍ വൈദ്യുതി നിരക്ക് വര്‍ധനയെക്കുറിച്ചുള്ള പ്രഖ്യാപനം ഇന്നുണ്ടായേക്കും. യൂണിറ്റിന് പത്തു പൈസ മുതല്‍ ഇരുപതു പൈസവരെ കൂടാനാണ് സാധ്യതയെന്നാണ് വിവരം.
വൈദ്യുതി റഗുലേറ്ററി കമ്മിഷന് വൈദ്യുതി നിരക്ക് വര്‍ധനയ്ക്ക് മുന്നോടിയായി ഇന്നലെ വൈകീട്ട് മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. കേന്ദ്ര വൈദ്യുതി നിയമം അനുസരിച്ച് മൂന്നുവര്‍ഷത്തെ നിരക്ക് വര്‍ധനയാണ് കെഎസ്ഇബി ആവശ്യപ്പെട്ടത്.
2025ല്‍ 20 പൈസയും 2026- 27 സാമ്പത്തികവര്‍ഷം രണ്ടുപൈസയും കൂട്ടണമെന്നാണ് നിര്‍ദ്ദേശം. വേനല്‍ കാലത്ത് സമ്മര്‍ താരിഫ് ആയി യൂണിറ്റിന് പത്ത് പൈസ അധികം വേണമെന്ന ആവശ്യവും കെഎസ്ഇബി മുന്നോട്ടു വെച്ചിട്ടുണ്ട്.
അതേസമയം, ഇത്തവണത്തെ നിരക്ക് വര്‍ധനയില്‍ നിന്നും പ്രതിമാസം 50 യൂണിറ്റ് വരെ വൈദ്യുതി ഉപയോഗിക്കുന്നവരെ ഒഴിവാക്കുമെന്ന് സൂചനയുണ്ട്. കൂടുതല്‍ വിഭാഗങ്ങള്‍ക്ക് വൈദ്യുതി നിരക്കില്‍ സൗജന്യം അനുവദിക്കുന്നതും പരിഗണനയിലുണ്ട്.
Discussion about this post