ഇടുക്കി: ക്രിസ്മസ് നക്ഷത്രം തൂക്കുന്നതിനിടെ ഷോക്കേറ്റ് യുവാവിന് ദാരുണാന്ത്യം. ഇടുക്കി ജില്ലയിലാണ് സംഭവം. കരിമണ്ണൂര്‍ സ്വദേശി കൈപ്പിള്ളി സാജുവാണ് മരിച്ചത്.
കഴിഞ്ഞ ദിവസം വൈകിട്ടായിരുന്നു അപകടം സംഭവിച്ചത്. കമ്പിപ്പാലം ക്ലബ്ബിന് മുമ്പില്‍ ക്രിസ്മസ് നക്ഷത്രം തൂക്കുന്നതിനിടെയാണ് വൈദ്യുതാഘാതമേറ്റത്.
സാജുവിനെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. സാജുവിന്റെ വിയോഗം ഉറ്റവരെയും ബന്ധുക്കളെയേും സുഹൃത്തുക്കളെയും ഒരുപോലെ വേദനയിലാഴ്ത്തുകയാണ്.
Discussion about this post