തൃശ്ശൂര്‍: ഗുണ്ടകളുടെ ആക്രമണത്തില്‍ ഒല്ലൂര്‍ സിഐ ഫര്‍ഷാദിന് കുത്തേറ്റു. അഞ്ചേരി അയ്യപ്പന് കാവ് ക്ഷേത്രത്തിനടുത്ത് കാപ്പ പ്രതിയെ പിടിക്കാന്‍ എത്തിയപ്പോഴാണ് കുത്തേറ്റത്. മാരിമുത്തു എന്ന ഗുണ്ടയാണ് ആക്രമിച്ചത്.
കാപ്പാ പ്രതിയെ വിട്ടയച്ചില്ലെങ്കില്‍ സ്റ്റേഷന് ബോംബ് വച്ച് തകര്‍ക്കുമെന്ന് ഇയാള്‍ ഭീഷണിഭീഷണിപ്പെടുത്തിയിരുന്നു. ഈ ഫോണ്‍ സന്ദേശം ലഭിച്ചതിന് പിന്നാലെ മാരിമുത്തുവിനെ അറസ്റ്റ് ചെയ്യാന്‍ പോയതായിരുന്നു സിഐയുടെ നേതൃത്വത്തിലുള്ള സംഘം.
ഈ സമയത്താണ് ആക്രമണം ഉണ്ടായത്. മാരിമുത്തു അടക്കം മൂന്ന് പേര് കസ്റ്റഡിയിലാണ്. കൈക്കാണ് സിഐക്ക് കുത്തേറ്റത്. ആരോഗ്യനില തൃപ്തികരമാണ്.
Discussion about this post